ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ പിക്‌നിക് നടത്തി

SHARE THIS
Picnic 2016

Picnic 2016

മൂന്നര പതിറ്റാണ്ടിലേറെയായി റോക്ക്‌ലാന്‍ഡിലെ മലയാളികളുടെയിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ റോക്ക്‌ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ വച്ച് വാര്‍ഷിക പിക്‌നിക് നടത്തുകയുണ്ടായി. പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ സ്വാഗതം ആശംസിക്കുകയും പിക്‌നിക് ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വിവിധതരം ഭക്ഷണ സാധനങ്ങളോടൊപ്പം നാടന്‍ തട്ടുകടയും സജ്ജീകരിച്ചിരുന്നു. വൈവിധ്യമാര്‍ന്നതും രുചികരവുമായ ഭക്ഷണ പാനീയങ്ങള്‍ ശേഖരിക്കുന്നതിനും പാചകം ചെയ്യുന്നതിനും നേതൃത്വം കൊടുത്തത് മത്തായി പി.ദാസ്, ചെറിയാന്‍ ഡേവിഡ്, രാജു യോഹന്നാന്‍ എന്നിവരായിരുന്നു. വാശിയേറിയ വടംവലി, വിവിധതരം കായിക മത്സരങ്ങള്‍ എന്നിവ പിക്‌നിക്കിന് കൊഴുപ്പേകി. പ്രായവ്യത്യാസം അനുസരിച്ചു് പല കായികയിനങ്ങളിലായി മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തിയത് ലൈസി അലക്സ്, അലക്സ് തോമസ്, ഷാജിമോന്‍ വെട്ടം എന്നിവരാണ്.

പിക്‌നിക്ക് വിജയിപ്പിക്കുവാന്‍ പരിശ്രമിച്ചവരില്‍ പോള്‍ ആന്റണി, ജെയിംസ് ഇളംപുരയിടത്തില്‍, ഇന്നസെന്റ് ഉലഹന്നാന്‍, റോയ് ആന്റണി, ഷാജിമോന്‍ വെട്ടം, ബിനു പോള്‍ എന്നിവരാണ് പ്രധാനികള്‍.

പിക്‌നിക്കില്‍ പങ്കെടുത്തവരെല്ലാം തന്നെ വളരെ സംതൃപ്‌തിയോടെയാണ് മടങ്ങിയത്. അഞ്ചു മണിയോടെ പിക്‌നിക്ക്‌ അവസാനിച്ചു.