ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

SHARE THIS

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ പൊതുയോഗം നവംബര്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വെച്ച് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ താഴെ പറയുന്ന ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.

ലൈസി അലക്‌സ് (പ്രസിഡന്റ്), അലക്‌സ് എബ്രഹാം (പ്രസിഡന്റ് ഇലക്റ്റ്), സജി പോത്തന്‍ (സെക്രട്ടറി), ചെറിയാന്‍ ഡേവിഡ് (ട്രഷറര്‍), കുര്യാക്കോസ് തരിയന്‍ (ജോയിന്റ് സെക്രട്ടറി),  പോള്‍ ആന്റണി (ജോയിന്റ് ട്രഷറര്‍) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി റോയ് ആന്റണി, ജെസ്സി റോയ് സെബാസ്റ്റ്യന്‍, അപ്പുക്കുട്ടന്‍ നായര്‍, രെജി വി. കുരീക്കാട്ടില്‍, ഗ്രേസ് വെട്ടം, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ജിജി ടോം, ജോര്‍ജ് വട്ടശ്ശേരില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യുവജന പ്രതിനിധികളായി അഷിത അലക്‌സ്, ജിജോ കോശി, കെവിന്‍ ആന്റണി, വിന്നി വിശ്വനാഥന്‍, രോഹിത് രാധാകൃഷ്ണന്‍, അനീഷാ കുരീക്കാട്ടില്‍ എന്നിവരെയും കേരള ജ്യോതി പബ്ലിക്കേഷന്‍ കമ്മിറ്റിയിലേക്ക് നിലവിലുള്ള അംഗങ്ങളായ പോള്‍ കറുകപ്പിള്ളിയെയും ജയപ്രകാശ് നായരെയും കൂടാതെ ഫിലിപ്പോസ് ഫിലിപ്പിനെയും ഷാജിമോന്‍ വെട്ടത്തെയും കൂടി തെരഞ്ഞെടുത്തു. മലയാളം സ്‌കൂള്‍ കമ്മിറ്റിയിലേക്ക് രാജു യോഹന്നാനെയും അലക്‌സ് തോമസിനെയും തെരഞ്ഞെടുത്തു. ഓഡിറ്ററായി മത്തായി പി ദാസും വെബ്‌സൈറ്റ് കോഓര്‍ഡിനേറ്ററായി ഷൈന്‍ ജേക്കബും പ്രവര്‍ത്തിക്കും.

ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ സാഫ്രണ്‍ റെസ്‌റ്റോറന്റില്‍ വെച്ച് ഭംഗിയായും വിപുലമായും നടത്തുവാന്‍ പൊതുയോഗം തീരുമാനിച്ചു.

ജയപ്രകാശ് നായർ
Jayaprakash K Nair
845-507-2621