ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വർണാഭമായി.

SHARE THIS

ന്യൂ യോർക്ക് : റോക്ക് ലാൻഡിലെ മലയാളികളുടെ ഇടയിൽ കഴിഞ്ഞ മുപ്പത്തേഴു വർഷമായി  പ്രവർത്തിക്കുന്ന  ഹഡ്സൺ വാലി മലയാളി അസോസിയേഷൻ, ജനുവരി  5 വെള്ളിയാഴ്ച്ച വൈകിട്ട്  6 മണി മുതൽ ഓറഞ്ചുബർഗിൽ ഉള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ വച്ച് ക്രിസ്തുമസ്സും പുതുവർഷവും സംയുക്തമായി ആഘോഷിച്ചു.  മഞ്ഞുവീണുറഞ്ഞു  കിടക്കുന്ന പ്രതികൂല കാലാവസ്ഥയിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ വളരെയധികം കുടുംബങ്ങൾ എത്തിയെന്നത് ലൈസി അലക്സിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.

ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സജി പോത്തൻ ആമുഖ പ്രസംഗം നടത്തുകയും എം.സിയായി പ്രവർത്തിച്ച   ജെസ്സി റോയ് സെബാസ്റ്റ്യനെ  സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.  നേഹ ജ്യോ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തിനും ഭാരതത്തിന്‍റെ ദേശീയ ഗാനത്തിനും ശേഷം പ്രസിഡന്‍റ്  ലൈസി അലക്സ് സ്വാഗതം ആശംസിക്കുകയും അസോസിയേഷന്‍റെ ഉന്നമനത്തിനു വേണ്ടി തന്നാലാവും വിധം പ്രവര്‍ത്തിക്കും എന്നും അറിയിച്ചു.

മുഖ്യാതിഥിയായി എത്തിയ ഓറഞ്ച്ബര്‍ഗിലെ  ബെഥനി മാര്‍ത്തോമ്മാ ചര്‍ച്ച് വികാര്‍ റവ. ഫാദര്‍ സജു ബി ജോണ്‍  ക്രിസ്തുമസ്സ് സന്ദേശം നല്‍കി. യേശുവിന്‍റെ ത്യാഗപൂര്‍ണമായ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യും എന്നതായിരിക്കട്ടെ നിങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞ  എന്നദ്ദേഹം ഉദ്ബോധിപ്പിച്ചു.  റോക്ക് ലാന്‍ഡ് കൌണ്ടി ലെജിസ്ലേറ്ററും അസോസിയേഷന്‍റെ മുന്‍ പ്രസിഡണ്ടുമായ ഡോ. ആനി പോള്‍ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ട്രസ്ടീ ബോര്‍ഡ്  ചെയര്‍മാന്‍ ജോര്‍ജ്ജ് താമരവേലില്‍, പ്രസിഡന്റ്റ് ഇലക്റ്റ് അലക്സ് എബ്രഹാം,  കെ.എച്ച്. എന്‍.എ. സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍,   ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,  ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ പോള്‍ കറുകപ്പിള്ളില്‍,   മറ്റു ഫൊക്കാന നേതാക്കളായ  വര്‍ഗീസ്‌ ഒലഹന്നാന്‍, ടി.എസ്. ചാക്കോ, ലീല മാരേട്ട്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വെസ്റ്റ്‌ ചെസ്ടര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്റ് ടെറന്‍സണ്‍ തോമസ്‌,  ആന്റോ കണ്ണാടന്‍,   യോങ്കെഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്റ്  ഷിനു ജോസഫ്, കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്റ്  ജോഫ്രിന്‍ ജോസ് , ലയൺസ് ക്ലബ് ന്യൂ യോർക്കിൻറെ ഗവർണർ മത്തായി ചാക്കോ,  ഫ്ലവേര്‍സ് ടിവി   ചാനലിന്‍റെ ട്രൈസ്റ്റേറ്റ് കോർഡിനേറ്റർ   രാജന്‍ ചീരന്‍, മിത്രാസ് ഫെസ്റ്റിവൽ പ്രസിഡൻറ്  ഷിറാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ബെഥനി മാര്‍ത്തോമ്മാ ചര്‍ച്ചിലെയും സെന്റ്‌. മേരീസ് ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ചിലെയും ഗായകസംഘങ്ങള്‍ വിവിധ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.  അസോസിയേഷന്‍ ഭാരവാഹികളും കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി.

മുൻ മിസ് ഫൊക്കാന റണ്ണർ അപ്പായ  അഞ്ജലി വെട്ടം ഹിന്ദി പാട്ടുകള്‍ കോര്‍ത്തിണക്കി കാഴ്ച്ചവെച്ച നൃത്തം നയനമാനോഹരമായിരുന്നു. നേഹ  ആന്റണിയും അബിഗേല്‍ രജിയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും കാണികൾക്ക് വളരെ ഹൃദ്യമായി.

റോക്ക് ലാൻഡിലെ അറിയപ്പെടുന്ന ഗായകരായ  ജ്യോ മോന്‍ മാത്യുവും ടിന്‍റു ഫ്രാന്‍സിസും  തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ  ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ശ്രോതാക്കളെ വിസ്മയഭരിതരാക്കി.    സോനു ജയപ്രകാശിന്റെ  കവിതാലാപനം വേറിട്ടൊരു അനുഭവമായി.

കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ വളരെ ഭക്തിസാന്ദ്രവും ഹൃദ്യവുമായി.

വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറിനു ശേഷം കേരള ജ്യോതി ചീഫ് എഡിറ്റർ ജയപ്രകാശ് നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ  ചടങ്ങുകള്‍ക്ക് വിരാമമായി.

ജയപ്രകാശ് നായര്‍